2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

മൗനമേഘങ്ങളേ.. ശാന്തതീരങ്ങളേ...

രണ്ടുമൂന്ന്‌ വര്‍ഷം മുമ്പത്തെ കഥയാണ്‌. ഖത്തറിലുള്ള സുഹൃത്ത്‌ റിയാസിന്റെ അനുജന്‍ ഒരു ഷോട്ട്‌ഫിലിം (സിഡിഫിലിം) നിര്‍മ്മിക്കുന്നു. അതിലേക്ക്‌ ഒന്നുരണ്ട്‌ പാട്ട്‌ വേണം. അവന്‍ കുറേയായി പറയാന്‍ തുടങ്ങിയിട്ട്‌. റിയാസിനോട്‌ സംസാരിച്ചിരുന്നു എന്നും പറഞ്ഞു. പക്ഷേ, ഞാന്‍ അധികം മൈന്‍ഡ്‌ ചെയ്യാന്‍ പോയില്ല. കാരണം, ഇവനിത്‌ ആദ്യമായിട്ടൊന്നുമല്ല, ഇതിനുമുമ്പും ചെറിയ ഷോട്ട്‌ ഫിലിമുകളൊക്കെ ഇറക്കിയിട്ടുണ്ട്‌, അവന്റേതായ സ്റ്റൈലില്‍.. അവന്റെ പ്രായം വെച്ചു നോക്കുമ്പോള്‍ നിലവാരമില്ലെന്നു പറയാന്‍ പറ്റില്ല. എന്നാലും എനിക്കെന്തോ ഒരു മടി.
അങ്ങനെയിരിക്കുമ്പോള്‍ ഒരുദിവസം റിയാസ്‌ വിളിച്ചപ്പോള്‍ അനുജന്റെ ഷോട്ട്‌ഫിലിമിനെക്കുറിച്ച്‌ സംസാരിച്ചു. ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അങ്ങനെയാണ്‌. വല്യ വല്യ പദ്ധതികള്‍ രൂപം കൊള്ളും. :), അവസാനം എവിടെയെത്തുമെന്ന്‌ പറയാന്‍ പറ്റില്ലെങ്കിലും... ആ സംസാരത്തിലും ചര്‍ച്ച കാടുകയറി, അങ്ങനെ, പാട്ട്‌ തലയില്‍ക്കയറി.. റിയാസ്‌ പാട്ട്‌ എഴുതി മംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്‌ത്‌ ഇമെയില്‍ അയച്ചുതന്നു. ഞാന്‍ അത്‌ പ്രിന്റെടുത്ത്‌ എന്റെ സംഗീതാധ്യാപകന്‍ മുഹ്‌‌സിന്‍ കുരിക്കളെ ഏല്‍പ്പിച്ചു. അദ്ദേഹം പേപ്പര്‍ വാങ്ങി ഒരു രണ്ടുമൂന്ന്‌ മിനുട്ട്‌ അതിലേക്ക്‌ നോക്കി. ഗിറ്റാറില്‍ പുതിയൊരു ഈണം വായിച്ചുതന്നു. അങ്ങനെ പുതിയൊരു പാട്ടു പിറന്നു. നമ്മളെഴുതിയാലും പാട്ടാകുമെന്ന്‌ റിയാസിനും ബോധ്യമായി. ഞാന്‍ ആദ്യമായി റെക്കോര്‍ഡിംഗ്‌ സ്റ്റുഡിയോയില്‍ കയറി പാടുകയും ചെയ്‌തു... ഇപ്പോഴിതാ ആ ഗാനം നിങ്ങളുടെ മുമ്പിലും സമര്‍പ്പിക്കുന്നു,



മൗനമേഘങ്ങളേ ശാന്തതീരങ്ങളേ
രചന: റിയാസ്‌ ബാബു
സംഗീതം: മുഹ്‌സിന്‍ കുരിക്കള്‍ മഞ്ചേരി
ആലാപനം: റസീസ്‌ അഹമ്മദ്‌

റെക്കോര്‍ഡിംഗ്‌ & മിക്‌സിംഗ്‌: ആവാസ്‌ ഡിജിറ്റല്‍, മഞ്ചേരി
കീബോര്‍ഡ്‌: മുഹ്‌‌സിന്‍ കുരിക്കള്‍ മഞ്ചേരി
റിഥം: ബാബു പവിഴം
തബല: അക്‌ബര്‍

Get this widget | Track details | eSnips Social DNA

ഈ ഗാനം ഡൗണ്‍ലോഡ്‌ ചെയ്യാം
വരികള്‍ ഇവിടെ

9 അഭിപ്രായങ്ങൾ:

raseesahammed പറഞ്ഞു...

രണ്ടുമൂന്ന്‌ വര്‍ഷം മുമ്പത്തെ കഥയാണ്‌....

ഖത്തറിലുണ്ടായിരുന്ന റിയാസ്‌ ഇപ്പോള്‍ ദുബായിലാണ്‌ ഉള്ളത്‌.

ഈണം നല്‌കിയ മുഹ്‌സിന്‍ കുരിക്കള്‍ നാളെ (29.09.09) ജോലി ആവശ്യാര്‍ത്ഥം ഖത്തറിലേക്ക്‌ പുറപ്പെടുന്നു. അദ്ദേഹത്തിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം ഈ പോസ്‌റ്റ്‌ അദ്ദേഹത്തിനായി സമര്‍പ്പിക്കട്ടെ...

Unknown പറഞ്ഞു...

nannayittund rasees.i am expecting more songs from u.

Malayali Peringode പറഞ്ഞു...

hmmm....
അനുവദിച്ചിരിക്കുന്നു...
കരയാനും, ചിരിക്കാനും, മറക്കാനും...




നല്ല പാട്ട്...
:)

ജിപ്പൂസ് പറഞ്ഞു...

ഹ്മ്മ്.കൊഴപ്പില്ല.ദിദ് പാട്യേന്‍റെ നെഗളിപ്പൊന്നും ബേണ്ടാട്ടാ റസീസേ.ഇജ്ജൊക്കെ ജീവിച്ച് പൊക്കോട്ടേന്ന് വച്ചിട്ടാ ഞമ്മള് പോഡ്കാസ്റ്റിംഗുമ്മെ തൊടാത്തെ.ന്തായാലും സംഗതി ഉസാറായീട്ടോ.

Unknown പറഞ്ഞു...

കണ്ടു
കേട്ടില്ല
കേട്ടിട്ട് പറയാം
all the best.

കരീം മാഷ്‌ പറഞ്ഞു...

ഓ റിയാസിന്റെ വരികളാണോ?
നന്നായിട്ടുണ്ട്,
വരികളും സംഗീതവും.

hajjul akber പറഞ്ഞു...

very veryyyyyyy good raseessssss,,keep it upppppppppppppppn ningaludeaaaaa koottaimayeaa padachavan anugrahikkatteaaaaaaaa

nisha പറഞ്ഞു...

nanniyuttu..................... adipoli

nisha പറഞ്ഞു...

ok da adipoly iniyum iniyum padan padachon ninne anugrahikkatte...................................................................... 2012 januvariyile adhyathe comment ithayirikkum alle