2011 ഫെബ്രുവരി 01ചൊവ്വ
കാവില്‍ തേന്‍ തിരയും (ലളിതഗാനം)
പാടിയത്: കെ.എസ്. ചിത്ര (AIR നു വേണ്ടി)
കൂടുതല്‍ ഡീറ്റെയില്‍സ് അറിയില്ല:)
ബ്ലോഗില്‍ ഒരു പോസ്റ്റിട്ടിട്ട് ഇന്നേക്ക് കൃത്യം 9 മാസം 10 ദിവസം 11 മണിക്കൂര്‍ 56 മിനുട്ട്.
കഴിഞ്ഞ പോസ്റ്റിനുശേഷം പാടി റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ ഒരു അമ്പതെങ്കിലും വരും. ഇത്രയും പാട്ടുകള്‍ ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഞാന്‍ വേറെ റെക്കോര്‍ഡ് ചെയ്തിട്ടില്ല. പക്ഷേ, ഒന്നുപോലും ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ തോന്നിയില്ല. കാരണം, അതില്‍ ഒന്നുരണ്ടെണ്ണം ഒഴികെബാക്കിയെല്ലാം രാഷ്ട്രീയ - പാരഡി ഗാനങ്ങളായിരുന്നു :) എല്ലാം പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി ചെയ്തത്. ബ്ലോഗില്‍ പോസ്റ്റ് ചെയ്തില്ലെങ്കിലും പാരഡി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തതുകൊണ്ട് ഒരു ഗുണമുണ്ടായി. ഒരു പ്രൊഫഷണള്‍ സൗണ്ട്കാര്‍ഡ് വാങ്ങാന്‍ സാധിച്ചു.
സ്ഥാനാര്‍ത്ഥികളില്‍നിന്നും പിഴുഞ്ഞുണ്ടാക്കിയ രൂപയില്‍നിന്നും ഒരു പതിനയ്യായിരം കൊടുത്ത് ഒരു M Audio Fast Track Pro സൗണ്ട്കാര്‍ഡും SENNHEISERന്റെ ഒരു പ്രൊഫഷണല്‍ ഹെഡ്‌സെറ്റും വാങ്ങി.അതുവെച്ച് കുറച്ചു പാട്ടുപാടി റെക്കോര്‍ഡ് ചെയ്യണമെന്നൊക്കെയുണ്ടായിരുന്നെങ്കിലും നല്ലൊരു മൈക്ക് കൈയിലില്ലാത്തതുകൊണ്ട് റെക്കോര്‍ഡിംഗ് വീണ്ടും പഴയ ഹെഡ്‌സെറ്റ് കം മൈക്കിലേക്കു തന്നെ മാറി. സൗണ്ട്കാര്‍ഡ് ഒരു സൈഡിലാവുകയും ചെയ്തു.
ഇതിനിടക്കാണ് കേരളോത്സവം വന്നത്. പഞ്ചായത്ത് കേരളോത്സവത്തിനു പാടാന്‍ ഒരു ലളിതഗാനമൊക്കെ പഠിച്ചു. പാടാന്‍ റെഡിയായി വന്നപ്പോള്‍, പ്രസ്സില്‍ അന്ന് പതിവിലും കൂടുതല്‍ തിരക്ക്. എന്തു ചെയ്യും? ലളിതഗാനത്തിന് പേര് വിളിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ക്ലബ്ബിലെ ഒരു സുഹൃത്തിനെ ഏര്‍പ്പാടാക്കി ഞാന്‍ പ്രസ്സിലേക്കു വിട്ടു. മത്സരം തുടങ്ങി അവസാനമാവുമ്പോഴേക്കും ഓടിയെത്താനായിരുന്നു പ്ലാന്‍... റിപ്പോര്‍ട്ടിംഗിന് ഏറ്റവന്‍ 'ശുശ്കാന്തി' കാണിച്ചു, ലളിതഗാനം വിളിച്ചപ്പോള്‍ നമ്പര്‍ വണ്‍ ആയിത്തന്നെ അവന്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നെ, അറിഞ്ഞത് ലളിതഗാനം തുടങ്ങിയെന്നല്ല, പേര് വിളിച്ചു ആബ്‌സന്റ് ആയതിനാല്‍ അടുത്ത ചെസ്റ്റ് നമ്പര്‍ വിളിച്ചുവെന്നാണ്. എങ്കിലും ഓടിക്കിതച്ചുചെന്നു. കിതച്ചുകൊണ്ടുതന്നെ സ്‌റ്റേജില്‍ കയറി. പഠിച്ചതില്‍നിന്നു മാറി വേറെ ഏതോ പിച്ചില്‍ പാട്ടുംപാടിപ്പോന്നു.. റിസള്‍ട്ട് വന്നപ്പോള്‍ തേര്‍ഡ് എന്നു കേട്ടപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി... ഇനി നിങ്ങളുടെ വിധികൂടി കേള്‍ക്കാന്‍.., ഇതൊന്നു കേട്ടുനോക്കൂ...
കാവില്‍ തേന്‍ തിരയും (ലളിതഗാനം)
പാടിയത്: കെ.എസ്. ചിത്ര (AIR നു വേണ്ടി)
കൂടുതല്‍ ഡീറ്റെയില്‍സ് അറിയില്ല:)
|






