2009, ഡിസംബർ 18, വെള്ളിയാഴ്‌ച

എന്റെ പാട്ടന്വേഷണ പരീക്ഷണം


കുറേ നാളായി ഒരു പോസ്‌റ്റ്‌ ഇടണമെന്നു വിചാരിക്കുന്നു. ചില സാന്ദര്‍ഭിക കാരണങ്ങളാല്‍ നീണ്ടുപോയി. എവിടെയായിരുന്നാലും ഇന്റര്‍നെറ്റ്‌ കണക്ട്‌ ചെയ്യാനായി ഞാന്‍ വാങ്ങിച്ചിരുന്ന ഐഡിയ നെറ്റ്‌ സെറ്റര്‍ ആരോ അടിച്ചുമാറ്റിയതു കാരണം ഫുള്‍ടൈം ഓണ്‍ലൈനായിരുന്നത്‌ ദിവസത്തിലെപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യത്തിന്‌ കഫേയില്‍ കയറുമ്പോള്‍ മാത്രമായി ചുരുങ്ങി. ഇപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ വീട്ടിലെ കംപ്ലയിന്റായിക്കിടന്നിരുന്ന ബ്രോഡ്‌ബാന്റ്‌ കണക്ഷന്‍ നന്നാക്കി വീണ്ടും വിഹാരം തുടങ്ങി. അതിന്റെ റിസള്‍ട്ടെന്നോണം ആദ്യമാസത്തെ ബില്‍ തന്നെ നല്ലൊരു സംഖ്യ പ്രതീക്ഷിച്ചിരിക്കുകയുമാണ്‌.
ഇനി പാട്ടിനെക്കുറിച്ച്‌. ഒരു യുഗ്മഗാനം പാടി റെക്കോര്‍ഡ്‌ ചെയ്യണമെന്ന്‌ കുറേനാളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ, നമ്മുടെ കൂടെ പാടാന്‍ ആരെങ്കിലുമൊന്ന്‌ വരണ്ടേ..? അങ്ങനെയിരിക്കുമ്പോഴാണ്‌ ഇങ്ങനെയൊരു ആശയം മനസ്സിലുദിച്ചത്‌. ഏതെങ്കിലുമൊരു ഡ്യുവറ്റ്‌ പാട്ടെടുത്ത്‌ അതില്‍നിന്ന്‌ മെയില്‍പോര്‍ഷന്‍ കട്ട്‌ ചെയ്‌ത്‌ പാടിനോക്കാമെന്ന്‌, ഒരു പരീക്ഷണം.. അങ്ങനെയാണെങ്കില്‍ പിന്നെ മോശമാക്കേണ്ടെന്നു കരുതി, എ.ആര്‍ റഹ്‌മാന്റെ മ്യൂസിക്കില്‍തന്നെയാവട്ടെ, അതും ശ്രേയാ ഘോഷലിന്റെ കൂടെ. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നുതന്നെ തെരഞ്ഞെടുത്തു.
പാട്ടും കരോക്കെയും കറക്ട്‌ ടെംപോയില്‍ മിക്‌സ്‌ ചെയ്‌തെടുക്കാന്‍ ഒരു ദിവസത്തിലേറെ വേണ്ടിവന്നു. പാട്ട്‌ പാടിയെടുക്കാനൊരു ദിവസവും.. അങ്ങനെ രണ്ട്‌ മുഴുദിവസത്തെ അദ്ധ്വാനഫലമാണിത്‌. അഭിപ്രായമറിയിക്കാന്‍ മറക്കില്ലല്ലോ..

മുന്‍പേവാ എന്‍ അന്‍പേ വാ
Film: ജില്ല്‌നു ഒരു കാതല്‍
Lyrics: വാലി
Music: എ ആര്‍ റഹ്‌മാന്‍
Original Sung by: നരേഷ്‌ അയ്യര്‍ & ശ്രേയ ഘോഷല്‍
Sung & Mixed by : റസീസ്‌ അഹമ്മദ്‌


Get this widget | Track details | eSnips Social DNA

ഈ ഗാനം ഡൗണ്‍ലോഡ്‌ ചെയ്യാം
വരികള്‍ ഇവിടെ

15 അഭിപ്രായങ്ങൾ:

raseesahammed പറഞ്ഞു...

എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്‌...

kadathanadan:കടത്തനാടൻ പറഞ്ഞു...

കേൾക്കാൻ നല്ല രസമുണ്ടായിരുന്നു എന്ന് മാത്രമേ എനിക്ക്‌ പറയാൻ കഴിയൂ.സംഗീതത്തിൽ ഒരു പിടിയുമില്ല മാഷെ..

aneezone പറഞ്ഞു...

Good attempt man...
Oh, shreyayude koode okke paadan pattiyallo alle ;)

keep singing.

Rainbow പറഞ്ഞു...

Hi Rasees,
very good, keep singing

rajan vengara പറഞ്ഞു...

വളരെ നാളായി റസീസിന്റെ ഒരു പാട്ടു കേള്‍ക്കണമെന്നു വിചാരിച്ചിട്ടു.ലിങ്കയച്ചു തന്നതിനു നന്ദി.പാട്ട് കേട്ട്.നന്നായിട്ടുണ്ട് പാട്ടും പിന്നെ പുതിയ ഈ അറ്റംറ്റും.പാട്ടിനെ കുറിച്ചു ,ആലാപനത്തെകുറിച്ചു,അതിന്റെ സംഗതികളെ കുറിച്ചൊന്നും ആധികാരികമായി പറയാന്‍ അത്ര വിവരമൊന്നും എനിക്കില്ല.
എന്നിരുന്നാലും,നേരത്തെ പറഞ്ഞപോലെ ഈ പുതിയ പരീക്ഷണത്തില്‍ റസീസ് നന്നായി തന്നെ വിജയിച്ചിട്ടുണ്ട് എന്നു പറയാതിരിക്കാന്‍ വയ്യ.
ഇനിയും ഇതുപോലുള്ള നല്ല പാട്ടുകള്‍ പാടാന്‍ റ്സീസിനു കഴിയട്ടെ എന്നാഗ്രഹിക്കുന്നു.ഭാവുകങ്ങളോടേ സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.
www.rajvengara.blogspot.com

ബിന്ദു കെ പി പറഞ്ഞു...

പാട്ടു കേട്ടു. നന്നായിരുന്നൂട്ടോ..അഭിനന്ദനങ്ങൾ

Sureshkumar Punjhayil പറഞ്ഞു...

Pareekshanam kollamallo... Thudaruka, Ashamsakal...!!!

biju p പറഞ്ഞു...

നിന്റെ പാട്ടുകേള്‍ക്കാന്‍ ഒരു വഴിയുമില്ലെടാ

Tijo George പറഞ്ഞു...

കലക്കി!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നന്നായിരിക്കുന്നു,എന്റെയും ഇഷ്ട്റ്റപ്പെട്ട പാട്ടുകളിലൊന്നാണിത്.കഴിഞ്ഞ രണ്ട് ദിവസമായി ഈ പടത്തിന്റെ പേര്‍ ഓര്‍ക്കാന്‍ ശ്രമിക്കുന്നു,അത് ഇപ്പൊ നിന്നിലൂടെ സഫലമായി.വളരെ നന്ദി!

അജ്ഞാതന്‍ പറഞ്ഞു...

nannaayi kunjaa......again lovely sound n music experimentation dear

നസീം കാവനൂർ പറഞ്ഞു...

Hai Rasees very good attempt

Unknown പറഞ്ഞു...

hai rasees enikum othiri ishtapetta patta enium ethupollae ulla pattukal pretheshikunnu

Unknown പറഞ്ഞു...

rasees njan anju annu pattu adipoli ee film njan kurae vattam kandatha ee pattu ullathukonda kandathu

ജിപ്പൂസ് പറഞ്ഞു...

റസീസൂട്ടാ കലക്കീടാ...കണ്‍ഗ്രാറ്റ്സ്.
പിന്നെ സീ.ഡി എവ്ടെപ്പോയി.തരാന്ന് പറഞ്ഞ് പറ്റിക്യാ...