2010, മാർച്ച് 17, ബുധനാഴ്‌ച

ഇന്നൊരു പോസ്‌റ്റിട്ടിട്ടുതന്നെ കാര്യം

ഇതെവിടേക്കാ ഇത്ര തിരക്കിട്ട്‌ ഓടുന്നത്‌? പോയിട്ടെന്താ ഇത്ര വല്യ പണിയുള്ളത്‌ അവിടെ? അല്ലേയ്‌, സമയത്തിന്റെ ഒരു കാര്യം, കുറേ ഓടിനോക്കി, കൂടെ. ഒരു രക്ഷയുമില്ല.
പുതിയൊരു പോസ്‌റ്റിടണമെന്നു കരുതി പാട്ടൊക്കെ റെഡിയാക്കിവെച്ചിട്ട്‌ കുറച്ചു ദിവസമായി. മനസ്സമാധാനത്തോടെയിരുന്ന്‌ അതൊന്നു പോസ്‌റ്റ്‌ ചെയ്യണമെന്നു വിചാരിച്ചിട്ട്‌ നടക്കണ്ടേ...? സമയം തന്നെ പ്രശ്‌നം. ഈയിടെയായി ഒരു ദിവസം 24 മണിക്കൂര്‍ തികയുന്നില്ലേ എന്നൊരു സംശയം. അല്ല, എല്ലാം മറിച്ചുവില്‍ക്കുന്ന കാലമല്ലേ... വിശ്വസിക്കാന്‍ പറ്റില്ല, ഒന്നിനേം.
ഇനി പോസ്‌റ്റിലേക്ക്‌, കുറച്ചു കാലമായുള്ള ഒരു ആഗ്രഹത്തിന്റെ സഫലീകരണമാണ്‌ ഈ പോസ്‌റ്റ്‌. കൂടെപ്പാടാന്‍ ആളില്ലാത്തതിനാല്‍, ശ്രേയയുടെ കൂടെയാണ്‌ കഴിഞ്ഞ തവണ പാടിയത്‌ :) ഇത്തവണ കൂടെപ്പാടുന്നത്‌ ഒറിജിനല്‍ പാട്ടുകാരി തന്നെയാണ്‌. (ശ്രേയ ഒറിജനിലല്ലെന്നല്ല കേട്ടോ, റെക്കോര്‍ഡഡ്‌ അല്ലാത്തത്‌ എന്നാണ്‌ ഉദ്ദേശിച്ചത്‌) പുതുമുഖ അഭിനേതാക്കളെയും പുതുമുഖ ഗായികാ-ഗായകന്മാരെയും അണിനിരത്തി പുതുമുഖ സംവിധായകന്‍ ശശികുമാര്‍ എഴുതി നിര്‍മ്മിച്ച്‌ സംവിധാനം ചെയ്‌ത സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലെ കണ്‍കള്‍ ഇരണ്ടാല്‍ എന്ന ഗാനമാണ്‌ ഇത്തവണത്തെ പോസ്‌റ്റ്‌. 1980കളിലെ യുവാക്കളുടെ കഥപറയുന്ന ഈ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ്‌ തന്നെയാണ്‌ ഈ ഗാനം. ഈ ഒരു നൊസ്റ്റാള്‍ജിയ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ മിക്കവര്‍ക്കും ഇഷ്ടപ്പെട്ടൊരു പാട്ടാണിതെന്നറിയാം. അതുകൊണ്ടുതന്നെ ഇതൊരു വലിയ പരീക്ഷണവുമാണ്‌.
ജെയിംസ്‌ വാസന്തന്റെ സംഗീതസംവിധാനത്തില്‍ ബെല്ലിരാജ്‌, ദീപ മറിയം എന്നിവര്‍ ചേര്‍ന്നു പാടിയിരിക്കുന്ന ഈ ഗാനം എന്റെ കൂടെ പാടിയിരിക്കുന്നത്‌ എന്റെ എന്റെ കസിനും ഇപ്പോള്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനയുമായ ശാദിയ ആണ്‌. ബ്ലോഗിലേക്കുള്ള അവളുടെ കാല്‍വെപ്പുകൂടിയാണ്‌ ഈ ഗാനം. ആശിര്‍വദിക്കുക.., അനുഗ്രഹിക്കുക...  


കണ്‍കള്‍ ഇരണ്ടാല്‍
Film: സുബ്രഹ്മണ്യപുരം
Lyrics: താമരൈ
Music: ജെയിംസ്‌ വാസന്തന്‍
Original Sung by: ബെല്ലിരാജ്‌ & ദീപ മറിയം
Sung by : റസീസ്‌ അഹമ്മദ്‌ & ശാദിയ
Recorded & Mixed by :റസീസ്‌ അഹമ്മദ്‌

Rasees Ahammed_ent...

ഈ ഗാനം ഡൗണ്‍ലോഡ്‌ ചെയ്യാം
വരികള്‍ ഇവിടെ

12 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

പോസ്റ്റില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ പലതും..ഒറിജിനല്‍ ശ്രേയ മുതലായവ പലതും മനസ്സിലായില്ല കേട്ടോ. ഒന്നുകൂടെ മനസ്സിരുത്തി വായിച്ചാല്‍ മനസ്സിലാകുമായിരിക്കും.
പാട്ട് കേട്ടു. ആസ്വദിച്ചു.

aneezone പറഞ്ഞു...

both of u did well.. congrats

ആര്‍ബി പറഞ്ഞു...

:)


gollaam

ജിപ്പൂസ് പറഞ്ഞു...

നന്നായിരിക്കുന്നു റസീസ്.നമ്മുടെ ശ്രേയക്ക് ശ്രുതി പോരാട്ടോ.ഇത്തിരി കൂടെ മെച്ചപ്പെടാനുണ്ടെന്ന്.അങ്ങനെ ശ്രേയയെ വരെ ജഡ്ജ് ചെയ്തു.

പിന്നേയ് ഓള്‍ ഏത് കോളേജിലാ പഠിക്കുന്നേ :)

Praveen Namboodiripad പറഞ്ഞു...

Nannayittundu

പാവപ്പെട്ടവൻ പറഞ്ഞു...

നന്നായിട്ടുണ്ട് ആസ്വദിച്ചു.

പാവത്താൻ പറഞ്ഞു...

പാട്ടു കേട്ടു. കൊള്ളാം. നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍...

raseesahammed പറഞ്ഞു...

നന്ദി, അഭിപ്രായമറിയിച്ചവര്‍ക്കെല്ലാം.
@ നിരക്ഷരന്‍
കഴിഞ്ഞ തവണത്തെ പോസ്‌റ്റിനെക്കുറിച്ചാണ്‌ പറഞ്ഞത്‌. ''ശ്രേയയുടെ കൂടെയാണ്‌ കഴിഞ്ഞ തവണ പാടിയത്‌'' എന്നുപറയുന്നിടത്ത്‌ ഒരു ലിങ്ക്‌ കൊടുത്തിട്ടുണ്ട്‌. അതിലൂടെ പോയാല്‍ കാര്യം മനസ്സിലാവും.
@ജിപ്പൂസ്‌
മോനേ, അവളുടെ കോളേജറിഞ്ഞിട്ടെന്തിനാ...? അവളെ ആണ്‍പിള്ളേരു കൊണ്ടുപോയി... :)

ഒരു നുറുങ്ങ് പറഞ്ഞു...

കൊള്ളാം,പാട്ടും കേട്ടു.ആശംസകള്‍.

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: കിരണ്‍സിനെ അറിയുമോ ഇതുവഴി പോയിനോക്കൂ. http://saaandram.blogspot.com

ചാലിയാറിന്‍ തീരത്ത് പറഞ്ഞു...

നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍...

Unknown പറഞ്ഞു...

hai rasees nalla patta 2 perum kollam