2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ഒരു ലളിതഗാനം

2011 ഫെബ്രുവരി 01ചൊവ്വ
ബ്ലോഗില്‍ ഒരു പോസ്റ്റിട്ടിട്ട് ഇന്നേക്ക് കൃത്യം 9 മാസം 10 ദിവസം 11 മണിക്കൂര്‍ 56 മിനുട്ട്.
കഴിഞ്ഞ പോസ്റ്റിനുശേഷം പാടി റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ ഒരു അമ്പതെങ്കിലും വരും. ഇത്രയും പാട്ടുകള്‍ ഇത്ര ചുരുങ്ങിയ കാലം കൊണ്ട് ഞാന്‍ വേറെ റെക്കോര്‍ഡ് ചെയ്തിട്ടില്ല. പക്ഷേ, ഒന്നുപോലും ബ്ലോഗില്‍ പോസ്റ്റ് ചെയ്യാന്‍ തോന്നിയില്ല. കാരണം, അതില്‍ ഒന്നുരണ്ടെണ്ണം ഒഴികെബാക്കിയെല്ലാം രാഷ്ട്രീയ - പാരഡി ഗാനങ്ങളായിരുന്നു :) എല്ലാം പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി ചെയ്തത്. ബ്ലോഗില്‍ പോസ്റ്റ് ചെയ്തില്ലെങ്കിലും പാരഡി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തതുകൊണ്ട് ഒരു ഗുണമുണ്ടായി. ഒരു പ്രൊഫഷണള്‍ സൗണ്ട്കാര്‍ഡ് വാങ്ങാന്‍ സാധിച്ചു. 

സ്ഥാനാര്‍ത്ഥികളില്‍നിന്നും പിഴുഞ്ഞുണ്ടാക്കിയ രൂപയില്‍നിന്നും ഒരു പതിനയ്യായിരം കൊടുത്ത് ഒരു M Audio Fast Track Pro സൗണ്ട്കാര്‍ഡും SENNHEISERന്റെ ഒരു പ്രൊഫഷണല്‍ ഹെഡ്‌സെറ്റും വാങ്ങി.അതുവെച്ച് കുറച്ചു പാട്ടുപാടി റെക്കോര്‍ഡ് ചെയ്യണമെന്നൊക്കെയുണ്ടായിരുന്നെങ്കിലും നല്ലൊരു മൈക്ക് കൈയിലില്ലാത്തതുകൊണ്ട് റെക്കോര്‍ഡിംഗ് വീണ്ടും പഴയ ഹെഡ്‌സെറ്റ് കം മൈക്കിലേക്കു തന്നെ മാറി. സൗണ്ട്കാര്‍ഡ് ഒരു സൈഡിലാവുകയും ചെയ്തു.
ഇതിനിടക്കാണ് കേരളോത്സവം വന്നത്. പഞ്ചായത്ത് കേരളോത്സവത്തിനു പാടാന്‍ ഒരു ലളിതഗാനമൊക്കെ പഠിച്ചു. പാടാന്‍ റെഡിയായി വന്നപ്പോള്‍, പ്രസ്സില്‍ അന്ന് പതിവിലും കൂടുതല്‍ തിരക്ക്. എന്തു ചെയ്യും? ലളിതഗാനത്തിന് പേര് വിളിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ക്ലബ്ബിലെ ഒരു സുഹൃത്തിനെ ഏര്‍പ്പാടാക്കി ഞാന്‍ പ്രസ്സിലേക്കു വിട്ടു. മത്സരം തുടങ്ങി അവസാനമാവുമ്പോഴേക്കും ഓടിയെത്താനായിരുന്നു പ്ലാന്‍... റിപ്പോര്‍ട്ടിംഗിന് ഏറ്റവന്‍ 'ശുശ്കാന്തി' കാണിച്ചു, ലളിതഗാനം വിളിച്ചപ്പോള്‍ നമ്പര്‍ വണ്‍ ആയിത്തന്നെ അവന്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നെ, അറിഞ്ഞത് ലളിതഗാനം തുടങ്ങിയെന്നല്ല, പേര് വിളിച്ചു ആബ്‌സന്റ് ആയതിനാല്‍ അടുത്ത ചെസ്റ്റ് നമ്പര്‍ വിളിച്ചുവെന്നാണ്. എങ്കിലും ഓടിക്കിതച്ചുചെന്നു. കിതച്ചുകൊണ്ടുതന്നെ സ്‌റ്റേജില്‍ കയറി. പഠിച്ചതില്‍നിന്നു മാറി വേറെ ഏതോ പിച്ചില്‍ പാട്ടുംപാടിപ്പോന്നു.. റിസള്‍ട്ട് വന്നപ്പോള്‍ തേര്‍ഡ് എന്നു കേട്ടപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി... ഇനി നിങ്ങളുടെ വിധികൂടി കേള്‍ക്കാന്‍.., ഇതൊന്നു കേട്ടുനോക്കൂ...




കാവില്‍ തേന്‍ തിരയും (ലളിതഗാനം)
പാടിയത്: കെ.എസ്. ചിത്ര (AIR നു വേണ്ടി)
കൂടുതല്‍ ഡീറ്റെയില്‍സ് അറിയില്ല:)

kaavil then thirayum poothumbee | Muziboo

10 അഭിപ്രായങ്ങൾ:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

കേരളോത്സവത്തിൽ എങ്ങിനെ പാടി എന്നതൊന്നും ഞാൻ നോക്കുന്നില്ല!:)ഇവിടെ നന്നായി പാടിയിരിക്കുന്നു.

Channel1234 പറഞ്ഞു...

:)) .. വളരെയധികം ഇഷ്ടപ്പെട്ടു... കേള്‍കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു .. :)

rajan vengara പറഞ്ഞു...

മോനേ..നിന്‍റെ പാട്ട് കൊള്ളാം..എന്നാല്‍ ചിലതു പറയാതിരിക്കാന്‍ വയ്യ,അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ എനിക്കു..നല്ല ശാരീരം ആണു..നന്നായി പ്രാക്റ്റീസ് ചെയ്യാത്തതിന്‍റെയോ അതോ ഇതും ഒടി കിതച്ച് വന്നതിന്‍റെയോ കുറവു കൊണ്ടാണൊ പാട്ടിന്‍റെ ഭാവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.ശ്രുതി പലയിടത്തും പാളി. വരികളിലെ വാക്ക് ഒരിടത്തു വല്ലാതെ തെറ്റി.ഞാന്‍ ഇതിന്‍റെ ഒറിജിനല്‍ (ചിത്ര പാടിയതു) കേട്ടിട്ടില്ല.എങ്കിലും നീ പാടുംബോള്‍ തീര്‍ചയായും ഞാന്‍ കുറേ എറേ പ്രതീക്ഷിച്ചു. കുഴപ്പമില്ല,അടുത്തതു നല്ലതാക്കാന്‍ പരിശ്രമിക്കുമല്ലോ..നല്ലതു വരട്ടെ എന്നാശംസിക്കുന്നു..സ്നേനഹപൂര്‍വ്വം രാജന്‍ വെങ്ങര

mukthaRionism പറഞ്ഞു...

ഇജ്ജാള് ഉസാറാണല്ലോ കോയാ..

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal......

Cartoonist പറഞ്ഞു...

Raseese,
Your voice is captivating but the rendition this time does not surpass your 'Meri MAA', the song below, which had class.
But, you are young . Keep on practicing...practicing...practicing.
This is what I have been telling my
Siddharth too for years :)

By the by, can you pl. send me the karaoke of 'MeriMaa' ?

TPShukooR പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്

jayanEvoor പറഞ്ഞു...

ആളു പുലിയാണല്ലേ?

അഭിനന്ദങ്ങൾ!

JKW പറഞ്ഞു...

ഇതും കേള്‍ക്കൂ .....
www.soundcloud.com/groups/openmusics

പി. കെ. ആര്‍. കുമാര്‍ പറഞ്ഞു...

മനോഹരമായി ആലപിച്ചു...