2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

തുടങ്ങട്ടെ, അനുഗ്രഹിക്കുക...

ഓ, അവസാനം അത്‌ സംഭവിച്ചു.
ദിവസങ്ങള്‍ കുറേയായി ഇതിനു പിന്നാലെ നടക്കുന്നു. വര്‍ഷം ഒന്നാവാറായി ഈ ശ്രമം തുടങ്ങിയിട്ട്‌. സുഹൃത്തുക്കളോടും പരിചയമുള്ള ബ്ലോഗര്‍മാരോടുമൊക്കെ അന്വേഷിച്ചു. പലരും പല വഴികളും പറഞ്ഞുതന്നു. പക്ഷേ, ഒന്നും നടപ്പാക്കാന്‍ മാത്രം കഴിഞ്ഞില്ല. ഗൂഗിളമ്മാവനോട്‌ അന്വേഷിച്ചുനോക്കി. വീണ്ടും പലരുടെയും സഹായം തേടി. അവസാനം ഇതാ, അത്‌ സംഭവിച്ചിരിക്കുന്നു. ഓഡിയോ പോഡ്‌കാസ്‌റ്റിംഗ്‌ ഞാനും പഠിച്ചെടുത്തു.
നേരിട്ടും അല്ലാതെയും സഹായിച്ചവര്‍ നിരവധിയാണ്‌. ആര്‍ബി, മൂള്ളൂക്കാരന്റെ ഇന്ദ്രധനുസ്‌
തുടങ്ങി പലരും. എല്ലാവര്‍ക്കും നന്ദി.
പക്ഷേ, തിരക്കേറിയ സമയത്തിന്റെ നല്ലൊരു ഭാഗം എനിക്കായി മാറ്റിവെച്ച്‌ സഹായിച്ച ബ്ലോഗര്‍, മലയാളിക്ക്‌ പ്രത്യേകം നന്ദി അറിയിക്കുന്നു.
പേരുപറയാന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ്‌ ആദ്യത്തെ പോസ്‌റ്റ്‌. പയനങ്കള്‍ മുടിവതില്ലൈ എന്ന തമിഴ്‌ ചിത്രത്തിനുവേണ്ടി ഇളയരാജ സംഗീതം നല്‍കി എസ്‌.പി.ബാലസുബ്രഹ്മണ്യം പാടിയ ഗാനം. അഭിപ്രായം അറിയിക്കുമല്ലോ.

Get this widget Track details eSnips Social DNA

ഈ ഗാനം ഡൗണ്‍ലോഡ്‌ ചെയ്യാം
വരികള്‍ ഇവിടെ

9 അഭിപ്രായങ്ങൾ:

Shaju Joseph പറഞ്ഞു...

വളരെ നന്നായിരിക്കുന്നു! കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

പാട്ട് കേട്ടു നന്നായിരിക്കുന്നു.ശാസ്ത്രീയമായി ഒന്നും എനിക്കറിയില്ല എങ്കിലും;കുറച്ച് ഭാവം ഉള്‍കൊണ്ട് പാടിയിരുന്നെങ്കില്‍ അല്പം കൂടി നന്നാകുമായിരുന്നു.ചില ഇടങ്ങളില്‍ ഷാര്‍പ്പാക്കുന്നുമുണ്ട്!

മലയാ‍ളി പറഞ്ഞു...

അനുഗ്രഹിച്ചിരിക്കുന്നു... :)


ഇനിയും പോരട്ടെ നല്ല പാട്ടുകള്‍...

ഓ.ടോ:-
നന്ദി കിട്ടി ബോധം കെട്ടു ;)

ആര്‍ബി പറഞ്ഞു...

സഗീര്‍ ആളു പുലിയാണല്ലൊ...
റസീസ് , ആ ഷാര്‍പ്പ് സ്ഥലങ്ങള്‍ ഒന്നു ശരിയാക്കുട്ടോ..
സഗീര്‍ പറഞ്ഞ് തരും എങ്ങനെയെന്ന്..
വേണെങ്കി അവന്റെ ചൊല്‍ കവിത കേട്ടാല്‍ മതി..

good work
keep it up.. all the best

Kalpak S പറഞ്ഞു...

ഇത്തിരി അടപ്പുണ്ട് സമണ്ടിന്. ഇരട്ടി മധുരം സേവിക്കുക പാടണതിന് മുന്നേ... ഹും ..

kuruvi പറഞ്ഞു...

വളരെ നന്നായിരിക്കുന്നു
expect more and more
all our pray is with you

shahir പറഞ്ഞു...

hmm rasees mon.......ninte soundu kettal..aa shareerathil ninnum aanu aa sound ennu wishosikaan paada . haha...all the best..u upload more songs da.......ur very good.......u can be even better......nammalum unde koode ok!!!!!!!!

raseesahammed പറഞ്ഞു...

ആദ്യത്തെ പോസ്‌റ്റ്‌ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന്‌ വിശ്വസിക്കട്ടെ. Shaju Joseph, കുരുവി, ഷാഹിര്‍... കമന്റിട്ട ‍എല്ലാവര്‍ക്കും നന്ദി.
ആര്‍ബിയുടെ കമന്റിനെക്കുറിച്ചൊരു വാക്ക്‌.. , ഇവിടമൊരു യുദ്ധക്കളമാക്കരുത്‌. പ്ലീസ്‌.
പിന്നെ, സഗീര്‍ പറഞ്ഞപോലെ, ശാസ്‌ത്രീയമായി വല്യ അറിവൊന്നും എനിക്കും ഇല്ല. പാട്ട്‌ പാടുന്നതിലും റെക്കോര്‍ഡിംഗിലും. അതുകൊണ്ട്‌ തെറ്റുകള്‍ സംഭവിക്കാം. ചൂണ്ടിക്കാണിക്കപ്പെടുന്ന തെറ്റുകള്‍ തിരുത്താന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യാം.
Kalpak, പക്ഷേ, നേരിട്ടു പരിചയപ്പെടുക പോലും ചെയ്‌തിട്ടില്ലെങ്കിലും എന്റെ ശബ്ദത്തിന്റെ അടപ്പ്‌ മനസ്സിലാക്കിയത്‌ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. പുതിയ പാട്ട്‌ പാടിയപ്പോഴും ഇരട്ടിമധുരം സേവിക്കണമെന്നുണ്ടായിരുന്നു. :), പക്ഷേ, നോമ്പായതുകൊണ്ട്‌ നടന്നില്ല.
ബ്ലോഗ്‌ സന്ദര്‍ശിച്ചവര്‍ക്കും കമന്റിട്ടവര്‍ക്കും നന്ദി. തുടര്‍ന്നും പ്രോത്സാഹനവും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.
സ്‌നേഹപൂര്‍വ്വം
റസീസ്‌ അഹമ്മദ്‌

jabbarvallikkunnu പറഞ്ഞു...

WODERFULL ENNUPARAYAM

AA SWARAM ONNU CLEAR AKKIYAL

WOW

ETHAYALUM EE MINAKKEDALINU ELLAVIDA PRARTHANAKALUM NERUNNU

RANDAMALIYAN FROM DUBAI