എന്റെ പാട്ടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എന്റെ പാട്ടുകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഈദ്‌ മുബാറക്‌

ഒരു മാസക്കാലത്തെ വ്രതാനുഷ്‌ഠാനത്തിന്‌ പരിസമാപ്‌തി കുറിച്ചുകൊണ്ട്‌ മാനത്ത്‌ ആഹ്ലാദത്തിന്റെ പൊന്നമ്പിളി തന്ന്‌ റമദാന്‍ പടിയിറങ്ങുമ്പോള്‍... എന്റെ ചെറിയൊരു പെരുന്നാള്‍ സമ്മാനം...
'സമ്മാനപ്പൊതി' അഴിച്ചുനോക്കിയ ശേഷം ഇഷ്ടപ്പെട്ടോ എന്ന്‌ അറിയിക്കാന്‍ മറക്കരുതേ...

(സ്വതസിദ്ധമായ ശൈലികൊണ്ട്‌ സംഗീത പ്രേമികളുടെ മനസ്സിലിടം നേടിയ ഗായകന്‍, അഫ്‌സല്‍ ആലപിച്ച നിലാവ്‌ എന്ന്‌ ആല്‍ബത്തിലെ ഒരു ഗാനമാണ്‌ ഇപ്രാവശ്യത്തെ പോസ്‌റ്റ്‌)



അല്ലാ അഹദേ യാ...
Sung &Mixed: റസീസ്‌ അഹമ്മദ്‌
Origanly Sung by: അഫ്‌സല്‍
ആല്‍ബം: നിലാവ്‌ 2


Get this widget Track details eSnips Social DNA

ഈ ഗാനം ഡൗണ്‍ലോഡ്‌ ചെയ്യാം
വരികള്‍ ഇവിടെ

2009 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

തുടങ്ങട്ടെ, അനുഗ്രഹിക്കുക...

ഓ, അവസാനം അത്‌ സംഭവിച്ചു.
ദിവസങ്ങള്‍ കുറേയായി ഇതിനു പിന്നാലെ നടക്കുന്നു. വര്‍ഷം ഒന്നാവാറായി ഈ ശ്രമം തുടങ്ങിയിട്ട്‌. സുഹൃത്തുക്കളോടും പരിചയമുള്ള ബ്ലോഗര്‍മാരോടുമൊക്കെ അന്വേഷിച്ചു. പലരും പല വഴികളും പറഞ്ഞുതന്നു. പക്ഷേ, ഒന്നും നടപ്പാക്കാന്‍ മാത്രം കഴിഞ്ഞില്ല. ഗൂഗിളമ്മാവനോട്‌ അന്വേഷിച്ചുനോക്കി. വീണ്ടും പലരുടെയും സഹായം തേടി. അവസാനം ഇതാ, അത്‌ സംഭവിച്ചിരിക്കുന്നു. ഓഡിയോ പോഡ്‌കാസ്‌റ്റിംഗ്‌ ഞാനും പഠിച്ചെടുത്തു.
നേരിട്ടും അല്ലാതെയും സഹായിച്ചവര്‍ നിരവധിയാണ്‌. ആര്‍ബി, മൂള്ളൂക്കാരന്റെ ഇന്ദ്രധനുസ്‌
തുടങ്ങി പലരും. എല്ലാവര്‍ക്കും നന്ദി.
പക്ഷേ, തിരക്കേറിയ സമയത്തിന്റെ നല്ലൊരു ഭാഗം എനിക്കായി മാറ്റിവെച്ച്‌ സഹായിച്ച ബ്ലോഗര്‍, മലയാളിക്ക്‌ പ്രത്യേകം നന്ദി അറിയിക്കുന്നു.
പേരുപറയാന്‍ ആഗ്രഹിക്കാത്ത ഒരു സുഹൃത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ്‌ ആദ്യത്തെ പോസ്‌റ്റ്‌. പയനങ്കള്‍ മുടിവതില്ലൈ എന്ന തമിഴ്‌ ചിത്രത്തിനുവേണ്ടി ഇളയരാജ സംഗീതം നല്‍കി എസ്‌.പി.ബാലസുബ്രഹ്മണ്യം പാടിയ ഗാനം. അഭിപ്രായം അറിയിക്കുമല്ലോ.

Get this widget Track details eSnips Social DNA

ഈ ഗാനം ഡൗണ്‍ലോഡ്‌ ചെയ്യാം
വരികള്‍ ഇവിടെ